Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM Leader Leads Gang Attack

Palakkad

മം​ഗ​ലം​ഡാ​മി​ൽ ക​ണ്ട​ക്ട​ർ​ക്കു​നേ​രേ സി​പി​എം നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം

മം​ഗ​ലം​ഡാം: ബ​സി​ലെ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​ണ്ട​ക്ട​ർ​ക്കു​നേ​രേ സി​പി​എം നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം.​അ​ക്ര​മ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ സ്വ​കാ​ര്യ​ബ​സി​ലെ ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം മം​ഗ​ലം​ഡാം പോ​ലീ​സ് കേ​സെ​ടു​ത്തു. ജീ​വ​ന​ക്കാ​ര​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മം​ഗ​ലം​ഡാം- മു​ട​പ്പ​ല്ലൂ​ർ- വ​ട​ക്ക​ഞ്ചേ​രി റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി.

തേ​ജ​സ് ബ​സി​ലെ ക​ണ്ട​ക്ട​ർ പൊ​ൻ​ക​ണ്ടം പു​തു​പ്പ​ള്ളി​മ​റ്റം പി.​വി. അ​ജി ( 52) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മം​ഗ​ലം​ഡാം സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ (23), ര​തീ​ഷ് (44) ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു ര​ണ്ടു​പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്നും മം​ഗ​ലം​ഡാ​മി​ലേ​ക്കു​വ​ന്ന ബ​സി​ൽ മു​ട​പ്പ​ല്ലൂ​രി​ൽ​നി​ന്നും ക​യ​റി​യ അ​മ​ലി​നോ​ടു ക​ണ്ട​ക്ട​ർ അ​ജി ക​യ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് അ​ക്ര​മ​ത്തി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​വു​ക​യും അ​മ​ൽ ബ​സി​ൽ​നി​ന്നും ഇ​ട​യ്ക്കു​വ​ച്ച് ഇ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ട് ബ​സ് മം​ഗ​ലം​ഡാ​മി​ലെ​ത്തി പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കാ​റി​ലെ​ത്തി​യ അ​മ​ൽ, അ​ജി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ര​തീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ളും മ​ർ​ദ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

അ​മ​ൽ ലോ​ഹ​വ​ള ഉ​പ​യോ​ഗി​ച്ചു ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ജി​യു​ടെ മൂ​ക്കി​ന്‍റെ എ​ല്ലു​പൊ​ട്ടു​ക​യും ചു​ണ്ടി​ലും ക​വി​ളി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​മു​ണ്ടാ​യി. നാ​ലു​വ​ർ​ഷം​മു​മ്പ് സ്ട്രോ​ക്ക് വ​ന്ന് ക​ണ്ട​ക്ട​ർ അ​ജി ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ആ​ക്ര​മ​ണം. ര​തീ​ഷ് സി​പി​എ​മ്മി​ന്‍റെ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും അ​മ​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. സം​ഘം എ​ത്തി​യ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല. ബ​സു​ക​ൾ ഇ​ന്നു സ​ർ​വീ​സ് ന​ട​ത്തും.

Latest News

Corehub Up